പെരുവെമ്പിൽ ഉന്നതവിജയികളെ ആദരിച്ചു
1567937
Tuesday, June 17, 2025 2:03 AM IST
പെരുവെമ്പ്: യൂത്ത് കോൺഗ്രസ് പെരുവെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസിയിലും പ്ലസ്ടുവിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുകയും പഠനോപകരണങ്ങൾ വിതരണവും ചെയ്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അജീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. ബാബു, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.വി. വത്സൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി. ജയദാസ്, വാർഡ് മെംബർ കെ. ശോഭന, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഷാഹിദ് എന്നിവർ പ്രസംഗിച്ചു .