കരിമ്പ പാലളം അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി
1567942
Tuesday, June 17, 2025 2:03 AM IST
കല്ലടിക്കോട്: കരിമ്പ പാലളം ഭാഗത്തുള്ള അങ്കണവാടിയിലെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തി. അങ്കണവാടി അധ്യാപികയും സഹായിയുമാണ് കണ്ടത്. നാട്ടുകാരെ അറിയിച്ചതോടെ നാട്ടുകാരെത്തി പാമ്പിനെ അങ്കണവാടിയുടെ ഓടിനു മുകളിലൂടെ പുറത്തേക്ക് തള്ളിയിട്ടു. സമീപത്തെ കാട്ടിലേക്ക് പോയതായി നാട്ടുകാർ പറഞ്ഞു.
വിഷമുള്ള പാമ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലെന്നും അഭിപ്രായം ഉണ്ട്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. അവധിയായിരുന്നതിനാൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അധ്യാപികയും സഹായിയുമാണ് ഉണ്ടായിരുന്നത്. ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പിനിടയിൽ കുട്ടികൾ ഇരിക്കാറുള്ള ഹാളിന്റെ മേൽക്കൂരയിൽ പട്ടികകൾക്കിടയിലായി പാമ്പിനെ കാണുകയായിരുന്നു. ഉടനെ അടുത്തുള്ള ആളുകളെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. കുട്ടികൾ ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമായി.