പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ 3480 വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ട് അ​നു​മോ​ദി​ച്ച് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ​പ്ല​സ് കി​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​റു വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ആ​ദ​രി​ച്ച​ത്.

പ​ട്ടാ​മ്പി, മ​ണ്ണാ​ർ​ക്കാ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, ക​രി​മ്പ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​നു​മോ​ദ​ന സ​ദ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

സൈ​ലം ലേ​ണിം​ഗ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് മി​ക​ച്ച പ​രി​ശീ​ല​ക​രെ എ​ത്തി​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട്, മ​ല​മ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം കാ​ണി​ക്ക​മാ​ത സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് അ​നു​മോ​ദി​ച്ച​ത്.

ച​ട​ങ്ങി​ൽ സൈ​ലം ലേ​ണിം​ഗ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം ഷാ​ജു ശ​ങ്ക​ർ, മ​റി​മാ​യം ഫെ​യിം റി​യാ​സ്, സ​ലിം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. തു​ള​സി, മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സാ​ദ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ മി​നി ബാ​ബു, അ​നു​പ​മ പ്ര​ശോ​ഭ്, മ​ൻ​സൂ​ർ മ​ണ​ലാ​ഞ്ചേ​രി, എ. ​കൃ​ഷ്ണ​ൻ, മ​ല​മ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വാ​സു, പാ​ല​ക്കാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.