അഡ്വ.പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ
1568194
Wednesday, June 18, 2025 1:16 AM IST
പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽക്ലബ് കോ- ഓർഡിനേറ്ററുമായിരുന്ന പാലക്കാട് സ്വദേശി അഡ്വ.പി. പ്രേംനാഥിനെ ലക്ഷദ്വീപ് ലീഗൽ ലിറ്ററസിസെൽ പ്രോജക്ട് കോ- ഓർഡിനേറ്ററായി ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റി നിയമിച്ചു.
ലക്ഷദ്വീപിലെ സ്കൂൾവിദ്യാർഥികളിൽ നിയമാവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനാണ് നിയമസാക്ഷരത ക്ലബുകൾ ആരംഭിക്കുന്നത്. കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറിജനറൽ കൂടിയാണ് അഡ്വ.പി. പ്രേംനാഥ്.