ആലാംകടവ് നറണിപ്പാലം നിർമാണം പുരോഗമിക്കുന്നു
1568193
Wednesday, June 18, 2025 1:16 AM IST
ചിറ്റൂർ: വണ്ണാമട- ചിറ്റൂർ റോഡിനേയും തത്തമംഗലം- മീനാക്ഷിപുരം റോഡിനേയും ബന്ധിപ്പിച്ചുകൊണ്ട് കല്ല്യാണപേട്ട- ആലാംകടവ് റോഡിൽ ചിറ്റൂർപുഴയ്ക്കുകുറുകെ നിര്‍മിക്കുന്ന നറണി പാലത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
പത്തര കോടിരൂപ ചെലവഴിച്ചാണ് 148.50 മീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്. ഈ പാലത്തിന്റെ ഇരുവശത്തുമായി കല്യാണപേട്ട റോഡിൽ 83 മീറ്റർ നീളത്തിലും, ആലാംകടവ് റോഡിൽ 66 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് നിർമാണവും, അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ, സുരക്ഷാ മുന്നറിപ്പ്, ഡിഎൽപി ബോർഡുകൾ, റോഡ് മാർക്കിംഗ്, സ്റ്റഡ് പതിക്കൽ, പെയിന്റിംഗുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.