പറന്പിക്കുളത്ത് റോഡ് തകർന്ന് അപകടഭീഷണി
1568184
Wednesday, June 18, 2025 1:15 AM IST
പറന്പിക്കുളം: പറമ്പിക്കുളത്ത് തകർച്ചാഭീഷണിയിലുള്ള റോഡ് ശരിയാക്കണമെന്ന് ആവശ്യം. മഴവെള്ളം ഒഴുകിപോകാൻ സംവിധാനം ഇല്ലാത്തതിനാൽ പറമ്പികുളത്തുനിന്നും പൊള്ളാച്ചിയിലേക്കുള്ള റോഡിൽ ഏഴാമത്തെ കിലോമീറ്ററിൽ മുൻപ് റോഡ് ഇടിഞ്ഞതിന്റെ പരിസരത്തായി വീണ്ടും ഒരു ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
തുടക്കത്തിൽ തന്നെ ബന്ധപ്പെട്ടവർ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ പറമ്പിക്കുളത്തുള്ളവർക്ക് പുറംലോകവുമായുള്ള ബന്ധം മാസങ്ങളോളം നിഷേധിക്കപ്പെടും. 2021 ൽ റോഡ് ഇടിഞ്ഞഭാഗം മണ്ണ് നിറച്ച ചാക്ക് വച്ച് അടച്ചുവച്ചിരുന്നു.
ഇപ്പോഴും അതേസ്ഥിതി തുടരുകയാണ്. ബസ് ഉൾപ്പെടെ വാഹനങ്ങൾ അപകടഭീഷണിയിലാണ് ഈ സ്ഥലം മറികടക്കുന്നത്. 2021 ൽ മണ്ണിടിച്ചിൽ ഉണ്ടായ കാരണം ആഴ്ചകളോളം ഇതുവഴി ഗതഗതം തടസപ്പെട്ട് പറമ്പിക്കുളം കോളനിവാസികൾ ഒറ്റപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.