ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ വി​ക​സ​ന നേ​ട്ടം ക​ണ്ട​റി​യാൻ ത​ല​ശേ​രി​ ബ്ലോ​ക്ക് സം​ഘം
Friday, May 24, 2019 11:36 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ട്ട​റി​ഞ്ഞ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ ക​ണ്ടും തൊ​ട്ടും അ​ടു​ത്ത​റി​യാ​ൻ കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ടീം ​ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ
ന്‍റ് കെ.​കെ, രാ​ജീ​വ്, കി​ല ഫാ​ക്ക​ൽ​റ്റി അം​ഗം പി.​വി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​പ​തം​ഗ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.
വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ണ​വും പ്ര​ദ​ർ​ശ​ന​വും പ​ദ്ധ​തി സ്ഥ​ല​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​വും ഉ​ൾ​പ്പെ​ടെ ഒ​രു​ദി​വ​സം നീ​ണ്ടു​നി​ന്നു പരിപാടി. സ​ന്ദ​ർ​ശ​ക ടീ​മി​നെ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി. ബാ​ല​മി​ത്ര പ​ദ്ധ​തി, സ്മാ​ർ​ട്ട് ആം​ഗ​ൻ​വാ​ടി, അ​ക്ഷ​ര​മി​ത്രം, കു​രു​ന്നു​ക​ൾ​ക്ക് കൈ​താ​ങ്ങ്, ശു​ചി​ത്വ മി​ത്ര, മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി, ഗോ​ശ്രി​പ​ദ്ധ​തി, തൊ​ഴു​ത്ത് പ​ശു​വി​ത​ര​ണ പ​ദ്ധ​തി, സ്നേ​ഹി​ത, കൗ​മാ​ര​ക്കാ​ർ​ക്കാ​യു​ള്ള പ​ദ്ധ​തി, ഒ​രു​ക്കം, പ്രീ ​ആ​ൻ​ഡ് പോ​സ്റ്റ് മാ​ര്യേ​ജ് കൗ​ണ്‍​സി​ൽ സെ​ന്‍റ​ർ, സു​ഭ​ദ്രം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ വി​വ​രി​ക്ക​പ്പെ​ട്ടു.