പൊ​തു​വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​രി​ന്‍റെ യ​ജ്ഞം: വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ
Saturday, July 13, 2019 10:53 PM IST
പാ​ല​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സം ഒ​രു യ​ജ്ഞ​മാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം​എ​ൽ​എ​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ക​ഞ്ചി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​ത്തു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം 120 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പു​തി​യ​താ​യി ക​ഞ്ചി​ക്കോ​ട് സ്്കൂ​ളി​ലെ​ത്തി​യ​ത്. നി​ല​വി​ൽ 1200 വി​ദ്യാ​ർ​ഥി​ക​ളാ​ണു സ്കൂ​ളി​ലു​ള്ള​ത്. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ആ​റു ക്ലാ​സ് മു​റി​ക​ളാ​ണ് പു​തു​താ​യി നി​ർ​മി​ച്ച​ത്. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് സേ​ന​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നി​തി​ൻ ക​ണി​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഷൈ​ജ, പു​തു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.