കു​രു​മു​ള​ക് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ
Sunday, July 14, 2019 10:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കു​രു​മു​ള​ക് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടി​ക്കാ​ട് ഓ​ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​ജ്മ​ലാ​ണ് (24) പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി പു​ഴ​ക്കാ​ട്ടി​രി ക​ടു​ങ്ങ​പു​രം ഓ​ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ റ​ഷീ​ദ് നേ​രെ​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ 20 നാ​ണ് സം​ഭ​വം. 38000 രൂ​പ വി​ല​വ​രു​ന്ന 2 ചാ​ക്ക് കു​രു​മു​ള​കാ​ണ് സം​ഘം മോ​ഷ്ട്ടി​ച്ച​ത്. തു​ട​ർ​ന്ന് ചെ​ർ​പ്പു​ള​ശ്ശേ​രി, കു​റ്റി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങി​ൽ കൊ​ണ്ടു പോ​യി വി​റ്റു. മോ​ഷ​ണ​സ​മ​യ​ത്ത് സ​മീ​പ​ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. തു​ട​ർ​ന്ന് വി​റ്റ ക​ട​ക​ളി​ൽ നി​ന്ന് പോ​ലീ​സ് കു​രു​മു​ള​ക് ചാ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.