മ​ഴ ക​ന​ത്തു; പ​ച്ച​ക്ക​റി പ​ന്ത​ൽ​വീ​ണു
Saturday, July 20, 2019 10:58 PM IST
അ​യി​ലൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​യി​ലൂ​രി​ൽ പ​ച്ച​ക്ക​റി പ​ന്ത​ൽ ത​ക​ർ​ന്നു​വീ​ണു. അ​യി​ലൂ​ർ മാ​ങ്ങോ​ട്ടു​പാ​ടം എ.​മു​ര​ളീ​ധ​ര​ന്‍റെ ഒ​രേ​ക്ക​റി​ൽ ഒ​രു​ക്കി​യ പ​ച്ച​ക്ക​റി പ​ന്ത​ലാ​ണ് വീ​ണ​ത്.

പാ​വ​യ്ക്ക, പ​ട​വ​ലം, കു​ന്പ​ളം, പ​യ​ർ തു​ട​ങ്ങി​യ​വ കൃ​ഷി​ചെ​യ്ത പ​ന്ത​ലാ​ണ് വീ​ണ​ത്. വി​ള​വെ​ടു​ത്തു തു​ട​ങ്ങി​യ സ​മ​യ​ത്ത് വീ​ണ​തോ​ടെ കൃ​ഷി പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യി. നി​റ​യെ കാ​യ്ക​ൾ ഉ​ള്ള​തി​നാ​ൽ മൂ​പ്പെ​ത്താ​ത്ത​തി​നാ​ൽ വ​ലി​ച്ചെ​ടു​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക​നാ​യ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.