കർഷകർക്ക് വേ​ത​നം വി​ത​ര​ണം തു​ട​ങ്ങി
Sunday, July 21, 2019 11:59 PM IST
ആ​ല​ത്തൂ​ർ: കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി നി​റ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലൂ​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള വേ​ത​നം വി​ത​ര​ണം തു​ട​ങ്ങി.
നി​റ ഹ​രി​ത​മി​ത്ര സ്വ​യം സ​ഹാ​യ​സം​ഘ​ത്തി​ലെ കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച എ ​ക്ലാ​സ് (ലൈ​ഫ്) അം​ഗ​ങ്ങ​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​മാ​യ 30 ശ​ത​മാ​നം തു​ക വേ​ത​നം ആ​യി ന​ല്കു​ന്ന​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 2000 ഏ​ക്ക​റു​ക​ളി​ലാ​യി 2016 മ​ണി​ക്കൂ​ർ നേ​ര​മാ​ണ് നി​റ​ഹ​രി​ത​മി​ത്ര​യു​ടെ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ വ​യ​ലി​ലി​റ​ങ്ങി​യ​ത് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യും സ​മ​യ​നി​യ​ന്ത്ര​ണം പാ​ലി​ച്ചും 1,00,786 രൂ​പ​യാ​ണ് സം​ഘ​ത്തി​ന് ലാ​ഭ​മാ​യി ല​ഭി​ച്ച​ത്.
ഈ ​തു​ക​യു​ടെ വി​ത​ര​ണ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന പ​ദ്ധ​തി കൊ​യ്ത്തു​യ​ന്ത്ര മാ​ഫി​യ​ക​ൾ​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ഴ​ൽ​മ​ന്ദ​ത്തു കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ വേ​ത​ന​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷേ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​ആ​റു​ണ്ണി സ്വാ​ഗ​ത​വും പ​ര​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.