പു​ലി​യ​റ​യി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം
Sunday, August 11, 2019 10:12 PM IST
അ​ഗ​ളി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന പു​ലി​യ​റ ഗ്രാ​മ​ത്തി​ലേ​ക്ക് സ​ഹാ​യ ഹ​സ്ത​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​രെ​ത്തി. ആ​രും തി​രി​ഞ്ഞ് നോ​ക്കാ​തെ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ടു ക​ഴി​യു​ന്ന പു​ലി​യ​റ ഗ്രാ​മ​വാ​സി​ക​ളെ കു​റി​ച്ച് ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും സു​മ​ന​സ്സു​ക​ളും പു​ലി​യ​റ​യി​ലെ​ത്തി. ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ൽ ക​ണ്ടു. ഇ​ട​വ​ക വി​കാ​രി ഫാ.​സ​ജി​ൻ പൊ​ന്തേ​ക്ക​ൻ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ വൈ​ദീ​ക​ർ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യ​റ​യി​ലെ​ത്തി വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രെ​യും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പു​ലി​യ​റ​യി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന്‍റെ പ​ഴ​യ പാ​രി​ഷ്ഹാ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കു​ക​യും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​തി​ന് മു​ന്പ് ഉ​ണ്ടാ​കാ​ത്ത വി​ധം നാ​ശ​ന​ഷ്ട​ങ്ങ​ളും ദു​രി​ത​ങ്ങ​ളും ആ​ണ് പു​ലി​യ​റ, കു​റ​വ​ൻ​പാ​ടി പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ട്ട​ത്. പു​ലി​യ​റ ഗ്രാ​മ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​മാ​ണ് പ​ല​രു​ടെ​യും ജീ​വ​ൻ ത​ന്നെ ര​ക്ഷി​ക്കാ​നാ​യ​ത്.
ദു​രി​താ​ശ്വാ​സ കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​നു മു​ന്പ് പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ എ​ല്ലാം ഒ​ത്തു​കൂ​ടി ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​രെ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, എം​എ​ൽ​എ മാ​രാ​യ ഷാ​ഫി പ​റ​ന്പി​ൽ, എ​ൻ. ഷം​സു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പു​ലി​യ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ൽ കാ​ണു​ക​യും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി നി​ജ സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.
കൂ​ടാ​തെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​ല്ലേ​ജ്, ഫോ​റ​സ്റ്റ്, പോ​ലീ​സ്, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഉ​മാ​പ്രേ​മ​ൻ, സേ​വാ​ഭാ​ര​തി അ​ഗ​ളി അ​യ്യ​പ്പ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ഹാ​യ ഹ​സ്ത​ങ്ങ​ളു​മാ​യി പു​ലി​യ​റ​യി​ലേ​ക്കെ​ത്തി. ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഏ​ർ​പ്പാ​ടാ​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് വി​വ​രം ധ​രി​പ്പി​ക്കു​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി അ​റി​യി​ച്ചു. നി​ര​വ​ധി പേ​രു​ടെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ മ​ല​യി​ടി​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പ​ക​ൽ മ​ഴ​ക്കു ശ​മ​ന​മു​ണ്ടാ​യ​തി​നാ​ൽ തെ​ല്ല് ആ​ശ്വാ​സ​ത്തി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.