മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​യാ​ർ
Sunday, August 11, 2019 10:13 PM IST
പാലക്കാട്: പാ​ല​ക്കാ​ട് എ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​ല​വി​ൽ ഒ​രി​ട​ത്തേ​ക്കും നി​യോ​ഗി​ച്ചി​ട്ടി​ല്ല. ബോ​ട്ടു​ക​ൾ ക​ള​ക്ട​റേ​റ്റി​ന് മു​ൻ​പി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ നി​ല​വി​ൽ 81 ക്യാ​ന്പു​ക​ൾ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള​ത് 81 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. 2336 കു​ടും​ബ​ങ്ങ​ളി​ലെ 8272 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. താ​ലൂ​ക്ക്, ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം, കു​ടും​ബം, അം​ഗ​ങ്ങ​ൾ എ​ന്നീ ക്ര​മ​ത്തി​ൽ.
പാ​ല​ക്കാ​ട് - 10 397 1391, ആ​ല​ത്തൂ​ർ- 16 444 1664, ചി​റ്റൂ​ർ- 2 32 125. മ​ണ്ണാ​ർ​ക്കാ​ട് -19 386 1151, പ​ട്ടാ​ന്പി- 24 699 2720. ഒ​റ്റ​പ്പാ​ലം- 10 378 1221.

മ​ണ്ണി​ടി​ഞ്ഞു

ക​ണ്ണാ​ടി: പ​ന്നി​ക്കോ​ട് റോ​ഡി​ൽ പ​ന​യ​ഞ്ചി​റ പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്ന് കു​ഴ​ൽ​മ​ന്ദം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.