സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ക​ള്ള​പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം-​മ​ന്ത്രി എ.​കെ. ബാ​ല​ൻ
Monday, August 12, 2019 11:31 PM IST
വ​ട​ക്ക​ഞ്ചേ​രി: ദു​രി​ത​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന ക​ള്ള പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ ​കെ ബാ​ല​ൻ.​ വി​വി​ധ ഭു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​യും പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളും സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​സ​മ​യ​ത്തെ​ങ്കി​ലും വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളി​ൽ നി​ന്നും ഏ​വ​രും പി·ാ​റ​ണം. ആ​ത്മാ​ർ​ത്ഥ​മാ​യി സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​യ നി​ര​വ​ധി​പ്പേ​ർ ന​മ്മു​ടെ സ​മൂ​ഹ​ത്തു​ണ്ട്. അ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​രു​ത്. നാ​ട്ടി​ൽ ദു​രി​ത​മു​ണ്ടാ​കു​ന്പോ​ഴെ​ങ്കി​ലും ഇ​ത്ത​രം പ്ര​ച​ര​ങ്ങ​ളി​ൽ നി​ന്നും പി·ാ​റ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ 185 അ​ന്തേ​വാ​സി​ക​ൾ ക​ഴി​യു​ന്ന വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഐ ​ടി സി ​യി​ൽ മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.​നി​ല​വി​ൽ യാ​തൊ​രു വി​ധ ബു​ദ്ധി​മു​ട്ടും ഇ​ല്ലെ​ന്ന് ദൈ​വ​ദാ​ൻ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ന​ല്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്കി.​പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം മൂ​ച്ചി​ത്തൊ​ടി, വ​ട​ക്ക​ഞ്ചേ​രി കു​റു​വ​ത്ത് കോ​ള​നി, പു​തു​ക്കോ​ട് ക​ണ​ക്ക​ന്നൂ​ർ,അ​പ്പ​ക്കാ​ട്, കാ​വ​ശ്ശേ​രി തോ​ണി​ക്ക​ട​വ് പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി.