പാ​ട​ഗി​രി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Monday, August 12, 2019 11:31 PM IST
നെ​ല്ലി​യാ​ന്പ​തി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​ല്ലി​യാ​ന്പ​തി​യി​ലെ പാ​ട​ഗി​രി​യി​ലും ഓ​റി​യ​ന്‍റ​ലി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ക്യാ​ന്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ന്‍റ​ണി പോ​ൾ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ ആ​ർ.​ര​ത്ന​കു​മാ​രി, എം.​ഇ​ന്ദി​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘം ബ്രൂ​ക്ക് ലാ​ന്‍റ് എ​സ്റ്റേ​റ്റി​ൽ​നി​ന്നും പാ​ട​ഗി​രി​യി​ലേ​ക്ക് ഷി​ഫ്്റ്റ് ചെ​യ്ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും ഓ​റി​യ​ന്‍റ​ൽ എ​സ്റ്റേ​റ്റി​ലെ പു​ത്ത​ൻ​തോ​ട്ടം, മാ​യാ​മു​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ല്കി.