തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Monday, August 12, 2019 11:31 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ലാ കോ​ണ്‍​ട്രാ​ക്ടേ​ർ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി ക​ല്ല​ടി ഉ​ണ്ണി​ക്ക​മ്മു എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​യി​ൽ ക​രാ​റു​കാ​രു​ടെ കൂ​ട്ടാ​യ്മ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന ഏ​ക സ്ഥാ​പ​ന​മാ​യ സൊ​സൈ​റ്റി പു​തി​യ സം​ര​ഭ​ക​ർ​ക്ക് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ല്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി റി​യാ​സ് വ​ട്ട​ത്തൊ​ടി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി പി.​മു​ഹ​മ്മ​ദാ​ലി, കെ.​സി.​ഗി​രീ​ഷ്, പി.​സി.​ജോ​ഷി, പി.​അ​നൂ​പ്, അ​ഡ്വ. ജു​ഗു​നു​മോ​ൻ, ടി.​കെ.​യൂ​സ​ഫ്, ടി.​കെ.​മൊ​യ്തു​പ്പ, നി​ർ​മ​ല രാ​മ​കൃ​ഷ്ണ​ൻ, കെ.​എ​ച്ച്.​ഷ​ഹീ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.