മഴയിൽ ചിറ്റൂർ താലൂക്കിൽ നിരവധി വീടുകൾ നശിച്ചു
Monday, August 12, 2019 11:32 PM IST
പു​തു​ന​ഗ​രം: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​തു​ന​ഗ​ര​ത്തു മൂ​ന്നു​വീ​ടു​ക​ൾ ത​ക​ർ​ന്നു.
സി.​ടി.​ക​ബീ​റി​ന്‍റെ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞു നി​ലം​പ​തി​ച്ച​തോ​ടെ ഭാ​ര്യ താ​ജു​ന്നീ​സ​യും കു​ടും​ബ​വും മാ​റി താ​മ​സി​ക്കു​ക​യാ​ണ്.
സ​മീ​പ​വാ​സി​യാ​യ അ​ബ്ദു​ൾ ജ​ബാ​റി​ന്‍റെ വീ​ടി​ന്‍റെ ചു​മ​രും ആ​ൽ​ത്ത​റ നാ​യ്ക്ക​ത്ത​റ ച​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നു​വീ​ണു.
മൂ​ന്നു വീ​ട്ടു​കാ​രും വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. ന​ല്ലേ​പ്പി​ള്ളി തെ​ക്കേ​ദേ​ശം ആ​റു​ച്ചാ​മി​യു​ടെ വീ​ടി​നു​മീ​തെ മ​രം​വീ​ണു ത​ക​ർ​ന്നു.
ത​ത്ത​മം​ഗ​ലം മേ​ട്ടു​പ്പാ​ള​യം മാ​ണി​ക്ക​ൻ, മേ​ട്ടു​പ്പാ​ള​യം ക​റു​പ്പു​സ്വാ​മി​യു​ടെ ഭാ​ര്യ ജാ​ന​കി, ന​ല്ലേ​പ്പി​ള്ളി തെ​ക്കേ​ദേ​ശം ചാ​മി​യു​ടെ മ​ക​ൻ പാ​പ്പു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​രി​പ്പോ​ട് വി​ക്കാ​പ്പ് ശ​ങ്ക​ര​ൻ​കു​ട്ടി, പു​തു​ന​ഗ​രം ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ ല​ക്ഷ്മി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ക​ന​ത്ത മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ ഏറെയാണ്.