ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​ മേഖലയിൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം
Wednesday, August 14, 2019 12:44 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ന്നേ​കാ​ൽ​കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം. മ​ഴ​ക്കെ​ടു​തി​യി​ൽ 125 ഏ​ക്ക​ർ​കൃ​ഷി ന​ശി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഇ​രു​ന്പ​ക​ച്ചോ​ല, ചെ​ള്ളി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 51 ഏ​ക്ക​ർ കൃ​ഷി ഒ​ലി​ച്ചു​പോ​യി. പൂ​ഞ്ചോ​ല, വെ​റ്റി​ല​ച്ചോ​ല, പാ​ന്പ​ൻ​തോ​ട്, ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 74 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ലെ റ​ബ​ർ, ക​വു​ങ്ങ്, തെ​ങ്ങ് എ​ന്നി​വ​യും ന​ശി​ച്ചു.
ഒ​രാ​യു​സി​ലെ സ​ന്പാ​ദ്യം മു​ഴു​വ​ൻ കാ​ല​വ​ർ​ഷം കൊ​ണ്ടു​പോ​യ പാ​ല​ക്ക​യം, കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ചു. മി​ക്ക​വ​രും പൊ​റ്റ​ശേ​രി കൃ​ഷി​ഭ​വ​നി​ൽ സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ല്കി.
ഇ​വ ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. കെ​ടു​തി​യെ തു​ട​ർ​ന്നു റ​വ​ന്യൂ​വ​കു​പ്പ് ഇ​വ​രി​ൽ​നി​ന്നു​ള്ള നി​കു​തി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല​ത്രേ. സ്ഥ​ല​ത്തി​ന്‍റെ നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​മോ​യെ​ന്നും ഭീ​തി​യു​മു​ണ്ട്. കൃ​ഷി​നാ​ശം നേ​രി​ട്ട മു​ഴു​വ​ൻ​പേ​ർ​ക്കും ധ​ന​സ​ഹാ​യം ന​ല്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ തെ​ങ്ക​ര, പാ​ല​വ​ള​വ്, മേ​ലാ​മു​റി, കോ​ൽ​പ്പാ​ടം, പ​ള്ളി​ക്കു​റു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യാ​പ​ക​തോ​തി​ൽ കൃ​ഷി​നാ​ശം നേ​രി​ട്ടു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ മൊ​ത്ത​ത്തി​ൽ മൂ​ന്ന​ര​കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക്.