ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Monday, August 19, 2019 10:32 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ 84-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ലൈ​ല​യ്ക്ക് വ​ള്ളി​ടീ​ച്ച​ർ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും കൃ​ഷ്ണ ബി​ൽ​ഡേ​ഴ്സും സം​യു​ക്ത​മാ​യി നി​ർ​മി​ച്ചു ന​ല്കു​ന്ന പു​തി​യ വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ചൈ​ത്ര​ന​ഗ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ബാ​ബു എം​എ​ൽ​എ​യാ​ണ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്.
ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റം​ഗം വേ​ലാ​യു​ധ​ൻ, കൃ​ഷ്ണ ബി​ൽ​ഡേ​ഴ്സ് സൂ​പ്പ​ർ വൈ​സ​ർ ദി​ലീ​പ്, ക​ബീ​ർ വെ​ണ്ണ​ക്ക​ര, പി​എം​വൈ ലൈ​ഫ് സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് സ്പെ​ഷ​ലി​സ്റ്റ് സീ​താ​പ്ര​ഭാ​ക​ർ, റാ​സി​ക്ക്, വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​പ്ര​സാ​ദ് സ്വാ​ഗ​ത​വും മു​ൻ ന​ഗ​ര​സ​ഭാം​ഗം സ​ലീ​ന ന​ന്ദി​യും പ​റ​ഞ്ഞു.