കൃ​ഷി​മേ​ള ഇ​ന്ന് ചി​റ്റൂ​രി​ൽ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, August 21, 2019 10:52 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ല​ശ​ക്തി അ​ഭി​യാ​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ചി​റ്റൂ​രി​ലെ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കൃ​ഷി​മേ​ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ല​വി​നി​യോ​ഗ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ജ​ല​സം​ഭ​ര​ണ സം​ര​ക്ഷ​ണ രീ​തി​ക​ളെ​കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കു​ള​ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 30 ന് ​മ​ല​ന്പു​ഴ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും മേ​ള ന​ട​ക്കും.

സി​റ്റിം​ഗ് ഇ​ന്ന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്നു​രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.
ജി​ല്ല​യി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ൾ സി​റ്റിം​ഗി​ൽ സ്വീ​ക​രി​ക്കും.