ഓണസമ്മാനങ്ങളുമായി വി​ദ്യാ​ർ​ഥി​ക​ൾ മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ​ത്തി
Wednesday, August 21, 2019 10:53 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​മ്മ​മാ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ​ത്തി.
ചെ​റി​യ സ​മ്മാ​ന​ങ്ങ​ളൊ​ന്നു​മ​ല്ല ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ളാ​യ അ​മ്മ​മാ​ർ​ക്കാ​യി കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച​ത്.
നാ​ലു​ക്വി​ന്‍റ​ൽ അ​രി, 125 നാ​ളി​കേ​രം, 310 സോ​പ്പ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മ്മ​മാ​ർ​ക്ക് സ​മ്മാ​നി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് മി​ൻ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ർ​ജും കു​ട്ടി​ക​ൾ​ക്കൊ​പ്പം സെ​ന്‍റ​റി​ലെ​ത്തി​യി​രു​ന്നു. സെ​ന്‍റ​റി​ലെ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷോ​ജി വി​ദ്യാ​ർ​ഥി​ക​ളെ ഹൃദമായി സ്വാ​ഗ​തം ചെ​യ്തു.സന്തോഷം പങ്കുവച്ചു.