മീ​ങ്ക​ര, ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Friday, August 23, 2019 12:54 AM IST
മു​ത​ല​മ​ട: മീ​ങ്ക​ര, ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പി​ൽഉ​ണ്ടാ​യി​രി​ക്കു​ന്ന കു​റ​വ് കു​ടി​വെള്ള, ​കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു രൂ​ക്ഷ​മാ​യ ക്ഷാ​മ​മു​ണ്ടാ​വു​മെ​ന്ന​താ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും ക​ർഷ​ക​രു​ടേ​യും ആ​ശ​ങ്ക. 39 അ​ടി സം​ഭ​ര​ണ ശേ​ഷി​യു​ള്ള മീ​ങ്ക​ര ജ​ല സം​ഭ​ര​ണി​യി​ൽ 30 അ​ടി​യും ചു​ള്ളിയാ​ർ അ​ണ​ക്കെ​ട്ടി​ൽ 55 അ​ടി ശേ​ഷി​യി​ൽ 36 അ​ടി​യു​മാ​ണ് ജ​ല​മുള​ള​ത്. മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ നി​ന്നും നാ​ലു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷം പേ​ർ​ക്കാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.കൂ​ടാ​തെ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും ജ​ലം ന​ൽ​കേ​ണ്ട​തു​ണ്ട്. മീ​ങ്ക​ര​യി​ലും ചു​ള്ളി​യാ​റി​ലും തെ·​ല ഭാ​ഗ​ത്തെ മ​ഴ​വെ​ള്ളം മാ​ത്ര​മാ​ണ് ഡാ​മു​ക​ൾ നി​റ​യു​ന്ന​തി​നു​ള്ള ഏ​ക ആ ​ശ്ര​യം. ഇ​ത്ത​വ​ണ പ്ര​ദേ​ശ​ത്തു ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് മ​ഴ പെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു അ​ണ​ക്കെ​ട്ടു​ക​ളി​ലും അ​ധി​ക ജ​ലം എ​ത്തി​യ​തി​നാ​ൽ പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഇ​റ​ക്കി​യി​രു​ന്നു.

ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ൽ മി​ക്ക സ്ഥ​ല​ത്തും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചിരു​ന്നെ​ങ്കി​ലും മു​ത​ല​മ​ട ഭാ​ഗ​ത്ത്വ​ള​രെ കു​റ​ഞ്ഞ​തോ​തി​ലാ​ണ് മ​ഴഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർര​ണ്ടാം വാ​ര​ത്തോ​ടെ മ​ഴ നി​ല​ക്കുന്ന​താ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ അനു​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല​ക പ്പാ​ണ്ടി ക​നാ​ൽ വ​ഴി ചു​ള്ളി​യാ​റിലേ​ക്ക് വെ​ള്ളം എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​ല​ക​പ്പാ​ണ്ടി ക​നാ​ലി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്താ​ൽ കൂ​ടു​ത​ൽ ജ​ലംല​ഭി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്ന് ക​ർ​ഷ​ക​സംഘ​ട​ന​ക​ൾ വി​ല​യി​രു​ത്തു​ന്നു. മീ​ങ്ക​ര അ​ണ​ക്കെ​ട്ടു ജ​ല​സം​ഭ​ര​ണ സ്ഥ​ല​ത്ത് വ​ൻ​തോ​തി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​പ്പുണ്ട്. ​ഇ​തു സ​മ​യോ​ചി​ത​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽകൂ​ടു​ത​ൽ ജ​ലം എ​ത്തി​യാ​ലും സം​ഭ​രി​ച്ചു വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താണ് ​നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം .