റോ​ഡിലെ കുഴി: അ​പ​ക​ട​ങ്ങ​ൾ പെ​രു​കി
Tuesday, September 10, 2019 11:25 PM IST
ആ​ല​ത്തൂ​ർ: റോ​ഡി​ലെ കു​ഴി​ക​ൾ​മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി. വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ൽ ക​ല്ലേ​പ്പു​ള്ളി സെ​ന്‍റ​റി​ലാ​ണ് പാ​ത ത​ക​ർ​ന്നു കു​ഴി​ക​ൾ രൂ​പം​കൊ​ണ്ട​ത്. ചി​ല​യി​ട​ത്ത് ടാ​റിം​ഗ് അ​ട​ർ​ന്നു​പോ​യി ചെ​റു​തോ​ടാ​യി മാ​റി. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​ങ്ങ​ളും പെ​രു​കി.
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഞ്ച് അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ബൈ​ക്ക് കു​ഴി​യി​ൽ വീ​ണു പാ​ടൂ​ർ കാ​ർ​ത്തി​കേ​യ പ​ണി​ക്ക​ർ​ക്കു (52) പ​രി​ക്കേ​റ്റു. പ​ഴ​യ​ന്നൂ​ർ​വ​ഴി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്.

ഓ​ണാ​ഘോ​ഷം നടത്തി

പാ​ല​ക്കാ​ട്: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ഓ​ണാ​ഘോ​ഷം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്രേം​കു​മാ​ർ, കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി എം.​രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി ബി​ജു ഗ്രി​ഗ​റി,എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​ർ തു​ള​സി, ജ​ബ്ബാ​റ​ലി, ഡോ. ​പി.​സി.​ഏ​ലി​യാ​മ്മ, ടി.​കെ.​ഹെ​ന്‍റ​റി പ്ര​സം​ഗി​ച്ചു.