പ്ര​തി​ഷേ​ധി​ച്ചു
Thursday, September 12, 2019 11:22 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​ട്ടാ​ന്പി കൊ​ടു​മു​ണ്ട കു​ള​മു​ക്ക് എ​എ​ൽപി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ എം.​പി ​പ്ര​ശാ​ന്ത് മാ​സ്റ്റ​റെ മാ​നേ​ജ​ർ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യെ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ധ്യാ​പ​ക ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച് സെ​പ്റ്റം​ബ​ർ 5ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു. അ​തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ക​മ്മി​റ്റി സ്ഥാ​പി​ച്ച പ്ര​ച​ര​ണ ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ ഉ​പ​ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം അ​ഖി​ലേ​ന്ത്യ പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ട്ര​ഷ​റ​ർ പി.​ഹ​രി​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.