മാ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം അ​ട്ട​പ്പാ​ടി മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി
Sunday, September 15, 2019 12:48 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മാ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഗ്രൂ​പ്പ് മേ​ഖ​ലാ സ​മ്മേ​ള​നം നെ​ല്ലി​പ്പ​തി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ആ​ശ്ര​മ​ത്തി​ൽ തു​ട​ങ്ങി. മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ​യും മ​ല​ങ്ക​ര​സ​ഭ​യി​ലെ​യും ഏ​റ്റ​വും ചെ​റി​യ ഗ്രൂ​പ്പാ​ണ് അ​ട്ട​പ്പാ​ടി മാ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഗ്രൂ​പ്പ്.

ആ​റു ദേ​വാ​ല​യ​ങ്ങ​ൾ അ​ട​ങ്ങി​യ ഗ്രൂ​പ്പി​ൽ ഇ​രു​ന്നൂ​റു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഗ്രൂ​പ്പ് രൂ​പീ​കൃ​ത​മാ​യി​ട്ട് ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​യി. അ​ട്ട​പ്പാ​ടി​യു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യും യാ​ത്രാ​ദു​രി​ത​ങ്ങ​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് വ​നി​താ സ​മാ​ജം ഗ്രൂ​പ്പ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. വ​ർ​ഷം​തോ​റും സ​മാ​ജാം​ഗ​ങ്ങ​ൾ പ​രീ​ക്ഷ​യെ​ഴു​താ​റു​ണ്ട്.

ഈ ​വ​ർ​ഷം 50 സ്ത്രീ​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 2018ൽ ​എ​ഴു​തി​യ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ൽ ജൂ​ണി​യ​ർ ഗ്രേ​ഡി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ​ത് അ​ട്ട​പ്പാ​ടി ഗ്രൂ​പ്പി​ൽ​നി​ന്നാ​ണ്. ഏ​ല​മ​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അം​ഗ​മാ​യ റീ​ന തോ​മ​സാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ മൂ​ന്നാം​റാ​ങ്കും റീ​ന തോ​മ​സ് ക​ര​സ്ഥ​മാ​ക്കി. 2017ൽ ​ചെ​മ്മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ ബീ​ന റെ​ജി മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ൽ ഒ​ന്നാം​റാ​ങ്കും കേ​ന്ദ്ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഇ​ന്ന​ലെ അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​എം.​ഡി.​യൂ​ഹാ​ന്നോ​ൻ റ​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ​ഫ് ജോ​ണ്‍, ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ.​വ​ർ​ഗീ​സ് ജോ​സ​ഫ്, ഫാ. ​സി.​പി.​അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് മാ​ത്യു ക്ലാ​സെ​ടു​ത്തു.