അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രിരേ​ശ​ന് സ്ഥാ​നം ന​ഷ്ട​മാ​യേ​ക്കും
Sunday, September 15, 2019 10:57 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​നെ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ സി​പി ഐ ​യി​ൽ ത​ന്നെ അ​ണി​യ​റ നീ​ക്കം.
ഈ ​മാ​സം 30ന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ദി​വാ​സി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റാ​ണ് ഈ​ശ്വ​രി രേ​ശ​ൻ. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഈ​ശ്വ​രി രേ​ശ​ന്‍റെ നി​ല​പാ​ടു​ക​ൾ സി.​പി.​എം അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന കോ​ട​തി​വി​ഷ​യ​ത്തി​ല​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​ക്ഷേ​പം. പട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രോ​ട് ഇ​വ​ർ​ക്കു​ള്ള സ​മീ​പ​ന​ങ്ങ​ളും ആ​ദി​വാ​സി​വി​രു​ദ്ധ​മാ​ണെ​ന്ന് ക​മ്മി​റ്റി​യി​ൽ പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്.​സി​പി ഐ​ലും സി​പി​എ​മ്മി​ലും ഈ​ശ്വ​രി രേ​ശ​നെ​തി​രെ ക​ട​ന്നു കൂ​ടി​യി​ട്ടു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തെ​റി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. എ​ൽ ഡി ​എ​ഫ് നേ​തൃ​ത്വം എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ങ്ങ​ളും യ​ഥാ വി​ധി ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നു സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു പ​റ​ഞ്ഞു.