ഓ​ണ​ത്തിന് വ​ർ​ധ​ന​യ്ക്കു​ശേ​ഷം പ​ച്ച​ക്ക​റി വി​ല​കു​റ​ഞ്ഞു
Saturday, September 21, 2019 11:43 PM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ണ​ക​ച്ച​വ​ട​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​യ്ക്കു​ശേ​ഷം പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞു. ഓ​ണം ദി​വ​സ​ങ്ങ​ളി​ൽ പ​യ​ർ​വി​ല കി​ലോ​യ്ക്ക് നൂ​റൂ​രൂ​പ​യാ​യി​രു​ന്ന​ത് നി​ല​വി​ൽ 35 രൂ​പ​യാ​യി. നേ​ന്ത്ര​ക്കാ​യ വി​ല 60-ൽ​നി​ന്ന് 45-ഉം ​പാ​വ​യ്ക്ക വി​ല 30-ലു​മെ​ത്തി.

കി​ലോ​യ്ക്ക് 15 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​ന്പ​ള​ത്തി​ന്‍റെ വി​ല എ​ട്ടു​രൂ​പ​യാ​യി. നാ​ളി​കേ​രം 33-ൽ​നി​ന്ന് 28 രൂ​പ​യാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​പ​ണി​യി​ൽ ചേ​ന്പ്എ​ത്തു​ന്നി​ല്ലെ​ന്ന് വി​എ​ഫ്പി​സി​കെ​യു​ടെ പാ​ള​യ​ത്തു​ള്ള ക​ർ​ഷ​ക സ്വാ​ശ്ര​യ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ആ​ന​യി​റ​ങ്ങി വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തു​മൂ​ലം കാ​യ​വ​ര​വും കു​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക​ഞെ​രു​ക്കം സാ​ധ​ന​ങ്ങ​ളു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​വാ​ണെ​ങ്കി​ലും വി​പ​ണി​യി​ൽ മാ​ന്ദ്യ​മു​ണ്ട്. ര​ണ്ടു കി​ലോ വാ​ങ്ങു​ന്ന​യാ​ൾ ഒ​രു കി​ലോ​യും അ​ര​കി​ലോ​യു​മാ​യി ചെ​ല​വു പ​ര​മാ​വ​ധി കു​റ​ച്ചാ​ണ് പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. നാ​ളി​കേ​ര സം​ഭ​ര​ണം ഇ​നി​യും വൈ​കി​യാ​ൽ വി​ല​യും താ​ഴേ​യ്ക്കു​പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.