മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Saturday, September 21, 2019 11:43 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ്യ​ക്ല​ബി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത 49 മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് 65,000 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. ക​ട്ല, രോ​ഹു ഇ​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സാ​ജ​ൻ, ഫി​ഷ​റീ​സ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സന്തോ​ഷ് സ്വാ​ഗ​ത​വും അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ ക​ലാ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗാ​യി ശാ​സ്ത്രീ​യ സ​മ്മി​ശ്ര കാ​ർ​പ്പ് കൃ​ഷി, വി​ശാ​ല കാ​ർ​പ്പ് കൃ​ഷി, പ​ടു​താ​കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.