ല​ക്കി​ടി റ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം; 50 കോ​ടി രൂ​പ​യോ​ളം ചി​ല​വ് വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ
Tuesday, October 15, 2019 10:55 PM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ല​ക്കി​ടി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​ന് 50 കോ​ടി രൂ​പ​യോ​ളം ചി​ല​വ് വ​രു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ല​ക്കി​ടി​യി​ൽ റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സ് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​മാ​ണ്. മേ​ൽ​പ്പാ​ലം നി​ർ​മ്മി​ക്ക​ണ​മെ​ങ്കി​ൽ ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ പു​തി​യ പാ​ലം കൂ​ടി നി​ർ​മ്മി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ തി​രു​വി​ല്ലാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നേ​യും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നേ​യും, ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ല​ക്കി​ടി പാ​ന്പാ​ടി ഭാ​ഗ​ങ്ങ​ളി​ലാ​യി ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഈ ​പാ​ലം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മ്മി​ക്കേ​ണ്ട​താ​യി യി​ട്ടു​ണ്ട് .ഇ​തി​നെ റെ​യി​ൽ​വേ മേ​ൽ​പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. ഇ​തി​നെ​ല്ലാ​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ചെ​ല​വ് വ​രു​മെ ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ മാ​രു​ടെ വി​ല​യി​രു​ത്ത​ൽ.​ഇ പ്ര​കാ​രം 50 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ പ​ദ്ധ​തി​ക്ക് ചി​ല​വു വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ല​ക്കി​ടി​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​ല്ലാ​ത്ത​തു​മൂ​ലം വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ സ​ഹി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴും ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്ന റെ​യി​ൽ​വേ ഗേ​റ്റ് ഇ​ട​ക്കി​ട​ക്ക് ത​ക​രാ​റി​ലാ​കു​ന്ന​തും, വാ​ഹ​ന​ഗ​താ​ഗ​തം സ്ഥാ​പി​ക്കാ​ൻ ഇ​ട​വ​രു​ത്തു​ന്നു​ണ്ട്. മേ​ൽ​പ്പാ​ലം നി​ർ​മ്മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക മു​ഴു​വ​നും ലെ​ക്കി​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ഹി​ക്ക​ണം എ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക മു​ട​ക്കി മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കു​ക​യി​ല്ല. ദി​നം​പ്ര​തി ഏ​ഴാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ല​ക്കി​ടി​യി​ൽ നി​ന്ന് തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ പാ​ന്പാ​ടി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും വ​ന്നു പോ​യ്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് ജി​ല്ല​ക​ളു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​തു​മൂ​ലം ഏ​റെ വ​ല​യു​ന്ന​ത്. ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ​യു​ള്ള തീ​വ​ണ്ടി പാ​ത​യി​ലൂ​ടെ എ​ണ്‍​പ​തോ​ളം തീ​വ​ണ്ടി​ക​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
തീ​വ​ണ്ടി​ക​ളു​ടെ സ​മ​യ​ത്തി​ൽ ചെ​റി​യ വ്യ​ത്യാ​സം വ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ രൂ​പ​പ്പെ​ടും. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും ബ​ലി​ത​ർ​പ്പ​ണ​ത്തി​നും, പ്ര​സി​ദ്ധ​മാ​യ പാ​ന്പാ​ടി ഭാ​ര​ത​ഖ​ണ്ഡം ഐ​വ​ർ​മ​ഠം പൊ​തു​ശ്മ​ശാ​നം, തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്രം, എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജു​ക​ൾ, കൈ​ത്ത​റി​ക്ക് പേ​രു​കേ​ട്ട കു​ത്താ​ന്പു​ള്ളി ഗ്രാ​മം, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജി​ല്ല​യി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം സ​ഞ്ച​രി​ക്കു​ന്ന​ത് റെ​യി​ൽ​വേ മാ​ർ​ഗ്ഗ​മാ​ണ്.
കൊ​ല്ലം​കോ​ട്, ആ​ല​ത്തൂ​ർ, തൃ​ശ്ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യും ഇ​താ​ണ്. ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും, റെ​യി​ൽ​വേ സ്റ്റേ​ഷ​നേ​യും കോ​ളേ​ജു​ക​ളെ​യും, ആ​ണ്പ്ര​ധാ​ന​മാ​യും പാ​ന്പാ​ടി ഭാ​ഗ​ത്തു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് .ഇ​വ​ർ​ക്കെ​ല്ലാം പ്ര​ധാ​ന പ്ര​ശ്ന​മാ​യി ല​ക്കി​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മാ​റി​യി​ട്ടു​ണ്ട് . ഇ​തു​കൊ​ണ്ടു​ത​ന്നെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം വ​ന്നാ​ൽ ര​ണ്ട് ജി​ല്ല​ക​ൾ​ക്കും ഇ​ത് ഒ​രു​പോ​ലെ ഗു​ണ​പ്ര​ദ​മാ വും. ​ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ല​ക്കി​ടി റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സ് വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ ലൈ​നി​ലൂ​ടെ തീ​വ​ണ്ടി​ക​ളു​ടെ സ​മ​യം കൂ​ടി നോ​ക്ക​ണം എ​ന്ന ഗ​തി​കേ​ടാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ത്. ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ ഉ​ള്ള നാ​ട്ടു​കാ​രാ​ണ് ഇ​തി​ൽ ഏ​റെ വ​ല​യു​ന്ന​ത്. വ​ണ്ടി​ക​ൾ ക​ട​ന്നു പോ​കു​ന്ന സ​മ​യം എ​ത്തി​യാ​ൽ റെ​യി​ൽ​വേ​ഗേ​റ്റ് അ​ട​ച്ചി​ടും.
ഈ ​സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര റോ​ഡി​ൽ രൂ​പ​പ്പെ​ടും. പാ​ന്പാ​ടി ഐ​വ​ർ​മ​ഠം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​രു​ന്ന​വ​രും ഈ ​കു​രു​ക്കി​ൽ പെ​ടു​ന്ന​ത് നി​ത്യേ​ന​യു​ള്ള കാ​ഴ്ച​യാ​ണ്. തി​രു​വി​ല്ലാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തും,ഒ​രു​മി​ച്ച് വി​ചാ​രി​ച്ചാ​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ല​ക്കി​ടി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം അ​സാ​ധ്യ​മാ​ണ്.
അ​തേ​സ​മ​യം ല​ക്കി​ടി തി​രു​വി​ല്ലാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും, ര​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രും ചേ​ർ​ന്ന് കൂ​ടി​യാ​ലോ​ചി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി. ​കെ .ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ അ​ഭി​പ്രാ​യം. വി​ഷ​യ​ത്തി​ൽ ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ഇ​വ​രു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ​തി​നു ശേ​ഷം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്നു​മാ​ണ് പി.​ഉ​ണ്ണി എം ​എ​ൽ ഏ ​യു​ടെ നി​ല​പാ​ട്. ര​ണ്ടു ജി​ല്ല​ക​ളു​ടെ​യും ആ​വ​ശ്യ​മാ​യി പ​ദ്ധ​തി​യെ കാ​ണാ​ണ​മെ​ന്നും, കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൂ​ടി വി​ഷ​യ​ത്തി​ൽ ഉ​ദാ​ര​മാ​യ സ​മീ​പ​നം പു​ല​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യു ​രാ​ജ​ഗോ​പാ​ൽ പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഉ​ദാ​ര​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം പ​ദ്ധ​തി പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ വ​രി​ല്ല എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ത്ഥ്യം.