ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​യം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Wednesday, October 16, 2019 10:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​നേ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി. മേ​ക്ക​ള​പ്പാ​റ​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ ആ​ട്ടി​ൻ​കൂ​ട്ടി​ൽ​നി​ന്നും ആ​ടു​ക​ളെ പു​ലി ക​ടി​ച്ചു​കൊ​ന്ന സം​ഭ​വ​സ്ഥ​ല​വും ആ​ടു​ക​ളു​ടെ ഉ​ട​മ​യാ​യ മൈ​ക്കി​ൾ പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഭാരവാഹികൾ സ​ന്ദ​ർ​ശി​ച്ചു.പു​ലി, ക​ടു​വ, ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ ക​ണ്ട​മം​ഗ​ലം, മേ​ക്ക​ള​പ്പാ​റ, പൊ​തു​വ​പ്പാ​ടം, എ​ട​ത്ത​നാ​ട്ടു​ക​ര, അ​ന്പ​ല​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ന്ത​രം കാ​ടി​റ​ങ്ങി വ​ന്ന് ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ക​ർ​ഷ​ക​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി തീ​ർ​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​മൂ​ലം, നേ​രം വെ​ളു​ക്കു​ന്ന​തി​നു​മു​ന്പ് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.
ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്. അ​ത് ജാ​തി​യും മ​ത​വും നോ​ക്കാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​നേ പ്ര​ഖ്യാ​പി​ക്ക​ണം.വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ല്കു​ക​യും പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ല​വ​ക്കോ​ട് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ ക​ർ​ഷ​ക​റാ​ലി​യി​ലും ധ​ർ​ണ​യി​ലും വ​ൻ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​മി​ര​ന്പി.
തു​ട​ർ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ഡോ. ​ആ​ർ. അ​ഡ​ല​രാ​സ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ജി​ല്ല​യി​ൽ ആ​ന, പു​ലി, ക​ടു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്കി​യി​രു​ന്നു. ജി​ല്ല​യി​ലെ ഓ​രോ​പ്ര​ദേ​ശ​ത്തെ​യും പ്ര​ശ്നം സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ ക​ർ​ഷ​ക​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ദ​ഗ്ദ്ധ​സ​മി​തി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി ആ​ക്ര​മ​ണം​മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ന​ല്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും ഓ​രോ ജി​ല്ല​യി​ലും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ത്തോ​ടു​കൂ​ടി​യ ഒ​രു സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​നും നി​ല​നി​ല്പ്പി​നും ഉ​ത​കു​ന്ന​വി​ധം വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ച്ച് കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​യി​ലെ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള​തു​പോ​ലെ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും ന​ല്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ.​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി, ക​ണ്ട​മം​ഗ​ലം ക്രി​സ്തു​രാ​ജ ച​ർ​ച്ച് ഇ​ട​വ​ക​വി​കാ​രി ഫാ. ​സ​ജി പ​ന​പ്പ​റ​ന്പി​ൽ, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ, രു​പ​ത സെ​ക്ര​ട്ട​റി അ​ഡ്വ. റെ​ജി​മോ​ൻ ജോ​സ​ഫ്, മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​നാ ട്ര​ഷ​റ​ർ മാ​ത്ത​ച്ച​ൻ വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.