ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് അ​വാ​ർ​ഡ് സു​നി​ത നെ​ടു​ങ്ങാ​ടി​ക്ക്
Wednesday, October 16, 2019 10:46 PM IST
പാ​ല​ക്കാ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള 2019-20-ലെ ​ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് യൂ​ണി​വേ​ഴ്സി​റ്റി അ​വാ​ർ​ഡ് ഗ​സ​ൽ ഗാ​യി​ക സു​നി​ത നെ​ടു​ങ്ങാ​ടി​ക്ക് ല​ഭി​ച്ചു.
ഇ​ന്ത്യ​യി​ലെ ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് യൂ​ണി​വേ​ഴ്സി​റ്റി പ്യൂ​പ്പി​ൾ ഫോ​റം ഓ​ഫ് ഇ​ന്ത്യ അ​വാ​ർ​ഡ് ഭാ​ര​ത് സേ​വ​ക് സ​മാ​ജ​മാ​ണ് ന​ല്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​മി​ഴ് ക​വി എ​ൻ.​ജീ​വ​നാ​ഥ​നി​ൽ​നി​ന്നാ​ണ് സു​നി​ത നെ​ടു​ങ്ങാ​ടി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.
ചെ​ന്നൈ ഹൈ​ക്കോ​ട​തി ജ​ഡ്ജി വെ​ങ്കി​ടേ​ശ​ൻ, സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സ​ന്പ​ത്ത് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.