നാ​മ​ക്ക​ല്ലി​ൽ ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന മു​ഖ്യ​പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Wednesday, October 16, 2019 10:48 PM IST
കോ​യ​ന്പ​ത്തൂ​ർ: നാ​മ​ക്ക​ല്ലി​ൽ ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി നി​ക്ക​ൽ​സ​ണ്‍ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. നാ​മ​ക്ക​ൽ മേ​ട്ടു​തെ​രു​വ് വി​മ​ൽ​രാ​ജ് (25), ഭാ​ര്യ അ​നി​ത (24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
അ​നി​ത​യു​ടെ സ​ഹോ​ദ​ര​ൻ അ​രു​ണും നി​ക്ക​ൽ​സ​ണി​ന്‍റെ ഭാ​ര്യ ശോ​ഭ​ന​യും ത​മ്മി​ലു​ണ്ടാ​യ അ​വി​ഹി​ത ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഏ​താ​നും​ദി​വ​സം മു​ന്പ് ശോ​ഭ​ന​യെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ക്ക​ൽ​സ​ണും സം​ഘ​വും അ​രു​ണി​നെ അ​ന്വേ​ഷി​ച്ച് ക​റു​പ്പ​സ്വാ​മി​യു​ടെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​രു​ണ്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് നി​ക്ക​ൽ​സ​ണും സം​ഘ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​റു​പ്പ​സ്വാ​മി​യെ​യും വി​മ​ൽ​രാ​ജി​നെ​യും അ​നി​ത​യെ​യും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ദ​ന്പ​തി​ക​ളാ​യ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​റു​പ്പ​സ്വാ​മി​യെ സേ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മു​ഖ്യ​പ്ര​തി നി​ക്ക​ൽ​സ​ണ്‍​ ഇന്നലെ കോ​യ​ന്പ​ത്തൂ​ർ ജെഎം-​അ​ഞ്ച് കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു