സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
Friday, October 18, 2019 11:10 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്കാ​ത്ത​തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ നാ​ലു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ് നി​യ​മ​ന​ട​പ​ടി തു​ട​ങ്ങി.
തെ​ങ്ക​ര, പു​ഞ്ച​ക്കാ​ട്, പു​ഞ്ച​ക്കോ​ട്, ചെ​ക്ക് പോ​സ്റ്റ്, മ​ണ​ല​ടി ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​വ​രെ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ല്കി. മോ​ഡേ​ണ്‍ അ​പ് ഹോ​ൾ​സ്റ്റ​റി വ​ർ​ക്സി​ന് നോ​ട്ടീ​സ് ന​ല്കി. പി​ഴ ഇ​ന​ത്തി​ൽ 7000 രൂ​പ ഈ​ടാ​ക്കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​പ്ര​സാ​ദ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യു​മു​ണ്ടാ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.