കൊ​ടു​വാ​യൂ​രി​ൽ തു​ട​ർ​വി​ദ്യാ​ഭ്യ​ാസ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, October 19, 2019 11:14 PM IST
കൊ​ടു​വാ​യൂ​ർ: സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ലാ ഒ​ന്പ​താ​മ​ത് തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. കൊ​ടു​വാ​യു​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ സാ​ഹി​ത്യ​കാ​ര​ൻ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ര​ണ്ടു​ദി​വ​സ​ത്തെ ക​ലാ​മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​യി.
കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ ശാ​ന്ത​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന സു​ബ്ര​ഹ്മ​ണ്യ​ൻ, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ബാ​ബു, തു​ല്യ​ത ക​ണ്‍​വീ​ന​ർ ഡോ. ​പി.​സി ഏ​ലി​യാ​മ്മ, പ്രി​ൻ​സി​പ്പ​ൽ ശോ​ഭ​ന, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി.​കൃ​ഷ്ണ​പ്ര​സാ​ദ് സ്വാ​ഗ​ത​വും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ ജെ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ​ഠി​താ​ക്ക​ളു​ടെ​യും പ്രേ​ര​ക്മാ​രു​ടെ​യും ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ജ​ലഛാ​യം, ക​ഥ​പ​റ​യ​ൽ, ക​വി​ത ചൊ​ല്ല​ൽ എ​ന്നി​വ ന​ട​ന്നു. ഇ​ന്നു​രാ​വി​ലെ 10ന് ​ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​ഇ​ന​ങ്ങ​ളാ​യ സ്റ്റേ​ഞ്ചി​ന​ങ്ങ​ൾ ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സ് മു​ഖ്യാ​തി​ഥി​യാ​കും. പ​ത്മ​ശ്രീ ശി​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് വി​ശി​ഷ്ടാ​തി​ഥി​യാ​കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.