ക​ക്കൂ​സിനായി നിർമിച്ച കുഴിയിൽ വീ​ണ് മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Sunday, October 20, 2019 1:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വീ​ടി​നു സ​മീ​പ​ത്തെ ക​ക്കൂ​സി​നാ​യി നി​ർ​മി​ച്ച കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഞെ​ട്ട​ര​ക്ക​ട​വ് ച​ങ്ങ​ലീ​രി കാ​ര​ക്കാ​ടു​വീ​ട്ടി​ൽ പ്ര​മോ​ദി​ന്‍റ മ​ക​ൻ അ​ക്ഷി​താ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

ക​ക്കൂ​സി​നു നി​ർ​മി​ച്ച കു​ഴി​യി​ൽ നി​റ​ഞ്ഞു​കി​ട​ന്ന വെ​ള്ള​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.സു​ചി​ത​യാ​ണ് മാ​താ​വ്. ര​ണ്ടു​മ​ക്ക​ളി​ൽ ഇ​ള​യ കു​ട്ടി​യാ​ണ് മ​രി​ച്ച അ​ക്ഷി​ത്.