ഒറ്റപ്പാലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​മൊരുക്കും
Monday, October 21, 2019 11:51 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ്റ്റാ​ൻ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നാ​റ്റ് പാ​ക് പ​ഠ​ന​സം​ഘം ന​ല്കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലും പു​റ​ത്തും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി എ​ന്തെ​ല്ലാം ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്ത​ണ​മെ ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

നാ​റ്റ് പാ​ക് സം​ഘം സ​മ​ർ​പ്പി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലു​ള്ള ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബാ​ക്കി നി​ർ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​റ്റ​പ്പാ​ലം ജോ​യി​ൻ​റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​ർ (നാ​റ്റ് പാ​ക്) യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നം ന​ട​ത്തി​യ​ത്.

വ്യ​ക്ത​മാ​യ പ​ഠ​നം ന​ട​ത്തി​യ സം​ഘം കൃ​ത്യ​സ​മ​യ​ത്ത് ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ഇ​റ​ക്ക​ത്തി​ലെ പ്ര​വേ​ശ​ന വ​ഴി​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നും ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന വ​ഴി​യി​ലൂ​ടെ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്കു ക​യ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​ങ്ങ​നെ വ​രു​ന്പോ​ൾ നി​ല​വി​ലെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ വേ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നും നാ​റ്റ്പാ​ക് സം​ഘം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഈ ​നി​ർ​ദേ​ശം പൂ​ർ​ണ​മാ​യും ത​ള്ളു​ക​യാ​ണ് ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ചെ​യ്ത​ത്.

പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ക​വാ​ടം വീ​തി​കു​റ​ഞ്ഞ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചാ​ണ് നി​ർ​ദേ​ശം ത​ള്ളി​യ​ത്. ട്രാ​ഫി​ക് ഐ​ല​ൻ​ഡ് പ​ദ്ധ​തി​യും ആ​ളെ​യി​റ​ക്കാ​നു​ള്ള പ്ര​ത്യേ​കം സ്റ്റോ​പ്പു​ക​ളും എ​ല്ലാം ന​ട​പ്പാ​ക്കാ​നാ​കി​ല്ല​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി. ഇ​ക്ക​ഴി​ഞ്ഞ​മാ​സം പ​ത്തി​ന് ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ലോ​ട്ട​റി വി​ല്പ​ന തൊ​ഴി​ലാ​ളി ബ​സു​ക​യ​റി മ​രി​ച്ചി​രു​ന്നു. ഈ ​അ​പ​ക​ട​മ​ര​ണം മു​ന്നി​ലു​ണ്ടാ​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി യാ​തൊ​രു ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല​ന്ന് വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പി​ക്കാ​നാ​യി പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ നാ​ല് ഹ​ന്പുക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം കു​റ​യ്ക്കാ​നാ​ണി​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ലെ യാ​ർ​ഡി​ൽ വ​രാ​ന്ത​യി​ലേ​ക്ക് ബ​സു​ക​ളു​ടെ മു​ൻ​വ​ശം വ​ര​ത്ത​ക്ക രീ​തി​യി​ൽ തി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ളു​ടെ അ​സോ​സി​യേ​ഷ​നു​മാ​യി ച​ർ​ച്ച​ചെ​യ്ത ശേ​ഷം ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് മു​ന്പും അ​പ​ക​ട​ക്കെ​ണി​യാ​യി​ട്ടു​ണ്ട്. അ​ര​ഡ​സ​ൻ മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​വി​ടെ ഹോ​മി​ക്ക​പ്പെ​ട്ട​ത്. ബ​സ് സ്റ്റാ​ൻ​ഡ് വി​പു​ലീ​ക​രി​ക്കു​ക​യും യാ​ർ​ഡ് വ​ലി​പ്പം കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യി​ലു​ള്ള വ​ര​വ് വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​പ്പോ​ഴും ഇ​ത് നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​വാ​ട​ത്തി​ന് മു​ൻ​ഭാ​ഗ​ത്തു​പോ​ലും ഹ​ബ് സ്ഥാ​പി​ക്കാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ൽ ക​ട​ന്നു​വ​രു​ന്ന ബ​സു​ക​ൾ അ​തേ​വേ​ഗ​ത​യി​ൽ ത​ന്നെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഈ ​സ​മ​യം ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​വ​രും സ്റ്റാ​ൻ​ഡി​ൽ കൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​രും ച​ക്ര​ത്തി​ന് അ​ടി​യി​ൽ പെ​ടാ​തെ ഓ​ടി​മാ​റു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.

ആ​ളു​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഓ​ടി​ക്കു​ന്ന​ത് ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും വി​നോ​ദ​മാ​ണ്. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ഇ​വ​ർ​ക്കു​മാ​കു​ന്നി​ല്ല. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​തോ​ടു കൂ​ടി​യാ​ണ് ഇ​വി​ടെ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​ത്.യാ​ത്ര​ക്കാ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​മാ​യി തീ​ർ​ന്ന​ത്.