അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മാ​യി​ല്ല; അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ
Monday, October 21, 2019 11:55 PM IST
അ​ഗ​ളി: ക​ന​ത്ത മ​ഴ​തു​ട​രു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 60 ഓ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ന​ക്കുപ്പ​തി ഒ​എ​ൽ​എ​ച്ച്. കോ​ള​നി​യി​ൽ​നി​ന്നും 35 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഒ ​എ​ൽ​എ​ച്ച് കോ​ള​നി​യി​ലെ 12 ഓ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നും 25 ഓ​ളം പേ​രെ അ​ഗ​ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് ശ​നി​യാ​ഴ്ച​ത​ന്നെ മാ​റ്റി​യി​രു​ന്നു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​പ​ക​ടം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഒ​എ​ൽ​എ​ച്ച് കോ​ള​നി​യി​ൽ​നി​ന്നും കൂ​ടു​ത​ൽ പേ​രെ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ അ​ഗ​ളി ന​ര​സി​മു​ക്ക് റോ​ഡി​ൽ പ​ഴ​യ വി​ല്ല​ജ് ഓ​ഫീ​സി​നു മു​ക​ളി​ലു​ള്ള ഇ​ന്ദി​രാ​കോ​ള​നീ​യി​ലെ 25 ഓ​ളം വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ന​ര​സി​മു​ക്കി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. ഇ​ന്ദി​രാ​കോ​ള​നി​യി​ലെ 25-ഓ​ളം കു​ടും​ബ​ങ്ങ​ളെ അ​ഗ​ളി എ​ൽ​പി സ്കൂ​ളി​ലേ​ക്കാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ത്ര​പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചെ​ന്ന വ്യ​ക്ത​മാ​യ ക​ണ​ക്ക് രാ​ത്രി വൈ​കി​യേ ല​ഭി​ക്കു​വെ​ന്ന് പാ​ട​വ​യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ത​ഹ​സീ​ൽ​ദാ​ർ ശി​വ​നാ​രാ​യ​ണ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ശി​വ​രാ​മ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ഷ രാ​ഘു​നാ​ഥ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്ന​ത്.