ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Monday, November 11, 2019 12:14 AM IST
ചി​റ്റൂ​ർ: രാ​ത്രി​യി​ൽ കൊ​യ്ത്തു യ​ന്ത്രം ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ച് പി​ള​ർ​ന്ന മ​രം സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്ക് ചെ​രി​ഞ്ഞി​ട്ടു ദി​വ​സ​ങ്ങ​ളാ​യി. ഇ​തു​വ​രെ മ​രം മു​റി​ച്ചു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നു പ​രാ​തി.

ന​ല്ലേ​പ്പി​ള്ളി ചു​ണ​ങ്ങി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്കാ​ണു മ​രം ചാ​ഞ്ഞു കി​ട​ക്കു​ന്ന​ത്. ര​ണ്ടാ​യി പി​ള​ർ​ന്നു നി​ൽ​ക്കു​ന്ന മ​രം ഉ​ട​ൻ മു​റി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​തി​ദി​നം നി​ര​വ​ധി സ്കൂ​ൾ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​വി​ടെ ബ​സ് ക​യ​റാ നെ​ത്തു​ന്ന​ത്. ചെ​റി​യൊ​രു കാ​റ്റ​ടി​ച്ചാ​ൽ പോ​ലും മ​രം താ​ഴേ​ക്കു വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വി​വ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ​രാ​തി​യു​മാ​യി ആ​ളു​ക​ൾ വ​ന്നി​രു​ന്നെ​ന്നും അ​പ​ക​ട​ത്തി​ലാ​യ മ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ത​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേതാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പി.​ശാ​ർങധ​ര​ൻ പ​റ​ഞ്ഞു.​ മ​രം മു​റി​ച്ചു മാ​റ്റാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.