ഉ​ബൈ​ദ് ച​ങ്ങ​ലേ​രി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 11, 2019 12:14 AM IST
കു​മ​രം​പു​ത്തൂ​ർ: മു​ൻ കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന ഉ​ബൈ​ദ് ച​ങ്ങ​ലേ​രി​യു​ടെ പേ​രി​ൽ കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ല​ത്ത് സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട്ട​ന്പ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളാ​ണ് ഉ​ബൈ​ദ് ച​ങ്ങ​ലേ​രി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​മാ​യി മ​റ്റി​യ​ത്.
എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​വം​ബ​ർ 15 മു​ത​ൽ സാം​സ്കാ​രി​ക നി​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​താ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ ​പി ഷ​രീ​ഫ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ഉ​ഷ, സാ​ഹി​ത്യ​കാ​ര​ൻ കെ ​പി എ​സ് പ​യ്യ​ന​ടം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ ആ​ന്പാ​ട​ത്ത്, ജം​ഷീ​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ ​പി ഹം​സ, മു​സ്ത​ഫ വ​റോ​ട​ൻ, മ​ഞ്ജു തോ​മ​സ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ശ്വേ​ശ്വ​രി ഭാ​സ്ക​ർ, അ​ർ​സ​ൽ എ​രേ​ര​ത്ത്, കെ ​പി റം​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശി​വ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു.