കൈ​കാ​ട്ടി​യി​ൽ കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ടു
Monday, November 11, 2019 12:14 AM IST
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യു​ടെ ക​വാ​ട​മാ​യ കൈ​കാ​ട്ടി​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വീ​ടി​ന്‍റെ മു​റ്റ​ത്തെ ഈ​ന്ത​പ്പ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൈ​കാ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പം വേ​ൽ​മു​രു​ക​ന്‍റെ വീ​ട്ടി​നു മു​ന്നി​ലെ ഈ​ന്ത​പ്പ​ന​യാ​ണ് മ​രി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​ത്. പ​ന​യു​ടെ ഓ​ല വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ആ​ന പേ​ടി​ച്ചോ​ടി. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ലെ പ​ശു​ക്കു​ട്ടി​യെ പു​ലി അ​ക്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് വേ​ൽ​മു​രു​ക​ന്‍റെ 98 വ​യ​സു​ള്ള മു​ത്ത​ശ്ശി​യും ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.