രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ്
Monday, November 11, 2019 12:16 AM IST
ആ​ല​ത്തൂ​ർ: ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു പോ​ലെ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന ത​ട്ടു​ക​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ത​ട്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ, പാ​ല്, ചാ​യ​പ്പൊ​ടി, എ​ണ്ണ​ക്ക​ടി​ക​ളു​ടെ നി​ർ​മ്മാ​ണം എ​ന്നിവ​യി​ൽ ഗു​ണ​മേന്മ പാ​ലി​ക്കാ​ൻ അ​വ​രോ​ട് നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​
വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ഫോ​ണ്‍ മെ​സേ​ജു​ക​ൾ മ​ല​യാ​ള​ത്തി​ൽ വേ​ണം, വെ​ള്ളം കു​റ​യു​ന്ന കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് പു​ഴ​ക്കു​ കു​റു​കെ ക​ട​ക്കു​ന്ന​തി​ന് എ​ല്ലാ ചെ​ക്ക്ഡാ​മു​ക​ളി​ലും ന​ട​പ്പാ​ത നി​ർ​മ്മി​ക്കു​ക, ആ​ല​ത്തൂ​രീ​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ൻധ​ൻ മെ​ഡി​ക്ക​ൽ സ്റ്റോ​ർ തു​റ​ക്കു​ക എ​ന്നീ​ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.​
പി.​ശി​വ​കു​മാ​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സെ​ക്ര​ട്ട​റി കെ.​പ​ഴ​നി​മ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ആ​ർ.​പ​ര​മേ​ശ്വ​ര​ൻ, കെ.​വേ​ലു​ണ്ണി, എം.​ഹു​സൈ​ൻ, എം. ​മു​സ്ത​ഫ മാ​സ്റ്റ​ർ,കെ.​ത​ങ്ക​വേ​ലു, കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, പി ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ,കെ.​കെ.​സു​ബ്ര​മ​ണ്യ​ൻ, എം.​കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി​ക്ക​ർ, കെ .എസ്.​ ല​ക്ഷ​്മി നാ​രാ​യ​ണ​ൻ, വി.​ ശ​ങ്ക​ര​മ​ണി, പി​. ആ​ർ.​മോ​ഹ​ന​ച​ന്ദ്ര​ദാ​സ്, സി.​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.