കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യു​മാ​യി എ​സ്എ​ആ​ർ​സി
Tuesday, November 12, 2019 12:41 AM IST
പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന മു​ട്ടി​ക്കു​ള​ങ്ങ​ര ഗ്രൗ​ണ്ടി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കു​ന്ന​തി​നു സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി. ഡോ. ​ഐ.​വി.​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​യി​ക​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​കി​ത്സ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കാ​യി​ക​മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ​ക്കാ​ണ് ഇ​വി​ടെ ചി​കി​ത്സ ന​ല്കു​ന്ന​ത്. മ​സി​ൽ സ്ട്രെ​യി​നു​ക​ൾ വേ​ഗ​ത്തി​ൽ മാ​റ്റി​യെ​ടു​ക്കു​ന്ന ചി​കി​ത്സ​യാ​ണ് സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദി​ക് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
സി.​കെ.​സ​ന​ൽ, എ.​ജൂ​ലി​യ​റ്റ് തു​ട​ങ്ങി​യ തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​കും.
നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദി​ക് റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ചാ​ണ് സൗ​ജ​ന്യ ചി​കി​ത്സ ന​ല്കു​ന്ന​ത്.