അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ം
Sunday, November 17, 2019 11:11 PM IST
നെന്മാ​റ: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക്ക് പോ​ത്തു​ണ്ടി​യി​ൽ തു​ട​ക്ക​മാ​യി. ചി​റ്റൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നും വ​ല്ല​ങ്ങി വി​ത്ത​ന​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യാ​ണ് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്.
ജി​ല്ലാ​ത​ല പ​രി​പാ​ടി ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മു​റ്റ​ത്തെ​മു​ല്ല പ​ദ്ധ​തി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സ​മ്മാ​നം സ​ഹ​ക​ര​ണ ജ​ന​റ​ൽ ജോ​യി​ന്‍റ് ര​ജി​സ്റ്റ​ർ അ​നി​ത ടി.​ബാ​ല​ൻ സ​മ്മാ​നി​ച്ചു.
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി. മു​റ്റ​ത്തെ മു​ല്ല വാ​യ്പാ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു.
വി​ജ​യ​ഗാ​ഥ​ക​ളി​ലൂ​ന്നി​യ പു​നഃ​പ​രി​ശീ​ല​ന​വും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ കെ.​സു​രേ​ന്ദ്ര​ൻ ക്ലാ​സെ​ടു​ത്തു. സ​തി ഉ​ണ്ണി, ശ്രീ​ജ രാ​ജീ​വ്, കെ.​ഉ​ദ​യ​ഭാ​നു, ക​ലാ​ധ​ര​ൻ, എം.​ശ​ബ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.