കോ​യ​ന്പ​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ അ​റു​പ​താം വാ​ർ​ഷി​ക​ം 22, 23 തീ​യ​തി​ക​ളി​ൽ
Wednesday, November 20, 2019 11:03 PM IST
പാ​ല​ക്കാ​ട്: കോ​യ​ന്പ​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ മി​ഷ​ന്‍റെ 60-ാം വാ​ർ​ഷി​ക​വും ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ 10-ാം വാ​ർ​ഷി​ക​വും 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സാ​യി​ബാ​ബ കോ​ള​നി പ്രാ​ർ​ത്ഥ​നാ​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​ഷ്ഠാ​ചാ​ര്യ​ൻ സ​ച്ചി​ദാ​ന​ന്ദ​സ്വാ​മി കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ശ്രീ​നാ​രാ​യ​ണ പ്ര​ച​ര​ണ​സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് സ്വാ​മി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​എ​സ്.​ഹ​രി​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ.​മു​ഹ​മ്മ​ദ്, ജി ​രാ​ജേ​ന്ദ്ര​ബാ​ബു, എ​സ്.​സു​വ​ർ​ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മി​ഷ​ന്‍റെ ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളാ​യ 60 പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഗു​രു​ധ​ർ​മം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​വേ​ഴ്സ​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23ന് ​ശ്രീ​നാ​രാ​യ​ണ വേ​ൾ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​മി​ഷ​ൻ പ്രസിഡന്‍റ് അ​ഡ്വ. ടി.​എ​സ്.​ഹ​രീഷ്കു​മാ​ർ, വി.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ആ​ർ.​ജ​യ​കു​മാ​ർ, ആ​ർ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.