അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ​ക്ക് ക​ന്പ്യൂ​ട്ട​ർ ലി​റ്റ​റ​സി പ്രോ​ഗ്രാം
Tuesday, December 3, 2019 11:08 PM IST
മു​ണ്ടൂ​ർ: കോ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ​ക്കാ​യി യു​വ​ക്ഷേ​ത്ര കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ഞ്ച​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്.​എ​ച്ച്.​ബീ​ന നി​ർ​വ​ഹി​ച്ചു.
യു​വ​ക്ഷേ​ത്ര കോ​ള​ജ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ദീ​ർ​ഘ​ദൂ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക​ന്പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ പ​രി​പാ​ടി​യി​ൽ നൂ​റോ​ളം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ പി.​വി.​വി​നൂ​പ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എ​ൻ.​രാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.