ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് ഇ​റ​ക്ക​ത്തി​ൽ സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ജ്വ​ല്ല​റി ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Friday, December 6, 2019 12:58 AM IST
പാ​ല​ക്കാ​ട്: ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് റോ​ഡ​രി​കി​ലെ ജ്വ​ല്ല​റി ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ടു​നി​ന്നും മ​ല​ന്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന വി​ഷ്ണു​പ്രി​യ ട്രാ​വ​ൽ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബ​സി​ന്‍റെ എ​യ​ർ​ബ്രേ​ക്ക് ത​ക​രാ​റി​ലാ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ്രേ​ക്ക് കി​ട്ടാ​താ​യ​തോ​ടെ ക​ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് ബ​സ് ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ക​ട തു​റ​ക്കാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. തു​ട​ർ​ന്ന് പ​ത്ത​ര​യോ​ടെ​യാ​ണ് ബ​സ് ഇ​വി​ടെ​നി​ന്നും നീ​ക്കം ചെ​യ്ത​ത്.

ടി.​ബി റോ​ഡി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​പാ​ച്ചി​ൽ പ​തി​വാ​ണ്. കൂ​ടാ​തെ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും സ്വ​കാ​ര്യ​ബ​സു​ക​ൾ മ​ത്സ​രി​ച്ചാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

മു​ന്പ് സ​മാ​ന​രീ​തി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​റ​ങ്ങി​യ സ്വ​കാ​ര്യ​ബ​സ് ര​ണ്ടു​പേ​രു​ടെ ജീ​വ​നെ​ടു​ത്ത് വൈ​ദ്യു​ത​ഭ​വ​നു മു​ന്നി​ലെ ക​ട​ക​ൾ​ക്കു മു​ന്നി​ലെ ചാ​ലി​ൽ ഇ​റ​ങ്ങി​യാ​ണ് നി​ന്ന​ത്.

ഈ ​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ വൈ​ദ്യു​ത ഭ​വ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​യി റോ​ഡി​ൽ മൂ​ന്ന് ഹം​ബു​ക​ൾ സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ ഹം​ബു​ക​ൾ​ക്കു മു​ക​ളി​ലെ സീ​ബ്രാ​ലൈ​ൻ മാ​ഞ്ഞ​തോ​ടെ ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.