വടക്കഞ്ചേരിയിൽ വ്യാപാരികളുടെ കടയടപ്പ് സമരം
Friday, December 6, 2019 12:58 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കു​ക, ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നലെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11 വ​രെ ടൗ​ണി​ലെ ക​ട​ക​ൾ അ​ട​ച്ച് സ​മ​രം ന​ട​ത്തി.
ലൈ​സ​ൻ​സും മ​റ്റ് അ​നു​മ​തി രേ​ഖ​ക​ളും മു​റി​ക​ൾ​ക്ക് വ​ലി​യ വാ​ട​ക കൊ​ടു​ത്തും ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യാ​ണ് വ്യാ​പാ​രി​ക​ൾ സമരം സം​ഘ​ടി​പ്പിച്ചത്.
വ​ഴി​യോ​ര ക​ച്ച​വ​ടം ത​ട​യ​ണ​മെ​ന്നും ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ പോ​ലീ​സി​നും പ​ഞ്ചാ​യ​ത്തി​നും നി​വേ​ദ​നം ന​ല്കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സൂ​ച​നാ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തിയത്.
ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ൾ ഇ​ന്നലെ രാ​വി​ലെ ടൗ​ണി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.​ പൊ​തു​യോ​ഗം പ്ര​സി​ഡ​ൻ​റ് ബോ​ബ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ.​ദാ​മോ​ദ​ര​ൻ, അ​ബ്ദു​ൾ ക​ലാം, സി.​കെ.​അ​ച്ചു​ത​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.