വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി
Friday, December 6, 2019 1:00 AM IST
പാ​ല​ക്കാ​ട്: 26 ന് ​രാ​വി​ലെ സം​ഭ​വി​ക്കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ വ​ര​വേ​ല്ക്കാ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി ശാ​സ്ത്ര​പ്ര​ചാ​ര​ക​ർ രം​ഗ​ത്ത്. കേ​ര​ള​ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത്, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, കെഎസ് ടി​എ, ബാ​ല​സം​ഘം, കു​ടും​ബ​ശ്രീ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.
സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടാ​തെ വാ​യ​ന​ശാ​ല​ക​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, തെ​രു​വു​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കും. സ്കൂ​ൾ ത​ല​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു സൗ​രോ​ത്സ​വ​ങ്ങ​ളും ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. സു​ര​ക്ഷി​ത​മാ​യി സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ക്കു​വാ​ൻ പ​ത്തു​രൂ​പ മാ​ത്രം വി​ല​യു​ള​ള സൗ​ര​ക​ണ്ണ​ട​ക​ളു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ര​ക്ക​ണ്ണ​ട​ക​ൾ ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് 9645 694 647, 9495 778 063 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.