ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, December 10, 2019 12:52 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11.30 ന് ​ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. ആ​ന​വാ​യ് ആ​ദി​വാ​സി കോ​ള​നി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​വും.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​വാ​യ് മേ​ഖ​ല​യി​ലു​ള്ള മേ​ലെ ആ​ന​വാ​യ്, താ​ഴെ ആ​ന​വാ​യ്, ഗ​ല​സി, ക​ടു​ക് മ​ണ്ണ, മു​രു​ക​ള, പാ​ല​പ്പ​ട, കി​ണ​റ്റു​ക​ര, മേ​ലെ തൊ​ഡു​ക്കി , താ​ഴെ തൊ​ഡു​ക്കി, തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 120 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് 20 കി​ലോ​മീ​റ്റ​റി​ല​ധി​കം വ​ന​പ്ര​ദേ​ശ​ത്ത്കൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം റേ​ഷ​ൻ ക​ട​യി​ൽ എ​ത്താ​ൻ ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യും കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കു​ന്ന പ​രി​പാ​ടി​യി​ൽ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ, ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.