ത​ച്ച​ന​ടി മേ​രി​മാ​താ യു​പി സ്കൂ​ളി​ൽ ര​ണ്ടു​നേ​രം വാ​ട്ട​ർ​ബെ​ൽ മു​ഴ​ങ്ങും
Tuesday, December 10, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: ത​ച്ച​ന​ടി മേ​രി​മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ൽ ഇ​നി സാ​ധാ​ര​ണ ബെ​ല്ലു​ക​ൾ​ക്കു പു​റ​മേ ദി​വ​സം ര​ണ്ടു​നേ​രം വാ​ട്ട​ർ​ബെ​ൽ കൂ​ടി മു​ഴ​ങ്ങും. കു​ട്ടി​ക​ളെ വെ​ള്ളം കു​ടി​പ്പി​ക്കാ​നാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​ന്‍റ​ർ​വെ​ലി​നു മു​ന്പു​ള്ള ഈ ​ബെ​ൽ മു​ഴ​ക്കം.

രാ​വി​ലെ 11.10നും ​വൈ​കു​ന്നേ​രം 3.10നും ​ബെ​ല്ല​ടി​ക്കു​ന്പോ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള വെ​ള്ളം മൂ​ന്നോ നാ​ലോ ക​വി​ക​ൾ വീ​തം കു​ടി​ക്ക​ണം. വാ​ട്ട​ർ​ബെ​ൽ അ​ടി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാം.

കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​ക​ളി​ൽ വെ​ള്ളം കു​ടി​ക്കാ​ത്ത​തി​ന്‍റെ കു​റ​വു​മൂ​ലം യൂ​റി​ന​ൽ സം​ബ​ന്ധ​മാ​യ പ​ല അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വെ​ള്ളം കു​ടി​ക്കാ​ൻ മാ​ത്ര​മാ​യി വാ​ട്ട​ർ​ബെ​ൽ എ​ന്ന ആ​ശ​യം കാ​യി​കാ​ധ്യാ​പ​ക​ൻ നി​ഷാ​ദ് മു​ന്നോ​ട്ടു​വ​ച്ച​ത്.

ഇ​തി​നു ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ എ​ൽ​സി​റ്റ​യും മ​റ്റ് അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെ​ബ​റു​മാ​യ സു​ൽ​ഫി​ക്ക​റും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം പൂ​ർ​ണ പി​ന്തു​ണ ന​ല്കി​യ​തോ​ടെ ത​ച്ച​ന​ടി സ്കൂ​ളി​ലെ വാ​ട്ട​ർ​ബെ​ൽ ശ്ര​ദ്ധേ​യ​മാ​യി.

അ​മ്മ​മാ​രും ഇ​പ്പോ​ൾ ഹാ​പ്പി​യാ​ണ്. സ്കൂ​ളി​ലേ​ക്ക് കൊ​ടു​ത്തു​വി​ടു​ന്ന വെ​ള്ളം​മു​ഴു​വ​ൻ കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​രു​ടെ മു​ന്നി​ൽ ത​ന്നെ കു​ടി​ക്കു​ന്നു​ണ്ടെ​ന്ന സ​മാ​ധാ​ന​വും അ​മ്മ​മാ​ർ​ക്കു​ണ്ട്. ഒ​രു​പ​ക്ഷേ വാ​ട്ട​ർ​ബൈ​ൽ പ​ദ്ധ​തി ജി​ല്ല​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്കൂ​ളും ത​ച്ച​ന​ടി സ്കൂ​ളാ​കും.